Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Tragedy Crime Inspirational

3  

Binu R

Tragedy Crime Inspirational

നാളേക്കൊരുത്തണൽ...

നാളേക്കൊരുത്തണൽ...

1 min
375


നെഞ്ചിൽ കൈവച്ചു പറയുമോ സഖേ,

ഇന്നത്തെ ഈ ഭീകരമാം തണ-

ലില്ലാതാവാൻ താങ്കളുടെ പങ്കൊ-

രിയ്ക്കലും ഉണ്ടായിട്ടില്ലെന്ന്... !


മലമുകളിൽ ആവരണമായ് 

വിതാനിച്ചുനിന്ന മരങ്ങളാകും തൊപ്പിക്കുടകളെല്ലാം 

വെട്ടിയരിഞ്ഞു വീഴ്ത്തിയതിൽ 

നിങ്ങൾക്കും പങ്കില്ലെന്ന് നെഞ്ചിൽ

കൈവച്ചുപറയുവാനാകുമോ സഖേ... !


തണ്ണീർത്തടങ്ങളാകും വയലേലകളെല്ലാം 

ഭൂമാഫിയകൾക്കായ് മണ്ണിട്ടു നികത്തി, 

ഘോരമാം വാർക്കമന്ദിരങ്ങൾ

പണിതുയർത്താൻ, നിങ്ങളും

കൂട്ടുനിന്നില്ലെന്ന് നെഞ്ചിൽ കൈവച്ചു പറയുവാനാകുമോ സഖേ... !


പിന്നെ, ഈതൊന്തരവുകൾ നിറഞ്ഞ

പ്രകൃതിയുടെ ദുരന്തങ്ങൾ കണ്ട് 

ആയൂസ്സിൻ ഏണികൾ വെട്ടി

നുറുക്കപ്പെടുന്നതുകണ്ട് 

ആധികൾകയറിയെങ്കിൽ 

മാനവാ നട്ടുവളർത്തൂ നാളെക്കൊരു

തണൽ,പിന്നെ നെഞ്ചിൽ കൈവച്ചുപറയൂ, വളർത്തി വലുതാക്കാമെന്ന്... സഖേ... !


Rate this content
Log in

Similar malayalam poem from Tragedy