നീ മനുഷ്യനാവുക
നീ മനുഷ്യനാവുക
പെരുവയറു നിറയുവാൻ നെട്ടോട്ടമോടുന്ന
അവളെ നീ കരിയെന്ന് മുദ്രകുത്തി
കറുത്തവൾ തെല്ല് ഭയവുമില്ല!
പിന്നെ പേറ്റുനോവറിയുവാൻ സമയമില്ല
അവനിന്നു രാജാവും ഞാൻ അടിയാളനും
വിശപ്പെന്നെ കൊന്നുതിന്നും മുന്നെയെൻ
കുരുന്നിൻ സ്വരം കേൾക്കട്ടെ ഞാൻ ...
ജാതി ചോദിച്ചവർ ഉമ്മറത്ത് വന്ന്
കൊടിപിടിച്ചുചെത്തിൽ ഉരുവിടും
പാട്ട് നീ കേൾക്കരുതെ പൊന്നേ
അമ്മ ഞാൻ ചൊല്ലീടും പാട്ടുമായി നാമിന്നീ-
ലോകം വെടിഞ്ഞു യാത്രയായ് ദൂരേയ്ക്