STORYMIRROR

Aashna A Santhosh

Tragedy Crime

3  

Aashna A Santhosh

Tragedy Crime

അവൾ

അവൾ

1 min
118


പൂക്കൾ പലതും കൊഴിഞ്ഞു

കാർമേഘങ്ങൾ പലതും ഓടി മറഞ്ഞു

ഇന്നും ഈ ലോകത്ത് അവൾ കൂടിനുള്ളിൽ

അകപ്പെട്ടിരിക്കുന്നു

കൈകാലുകളിൽ പായുന്ന രക്തം ഇന്ന് കമ്പികൾക്കിടയിൽ 

പൊഴിയുന്നു

സ്നേഹത്താൽ നിറഞ്ഞൊഴുക്കേണ്ട

ഹൃത്ത് ഇന്ന് രക്തപുഴയായി മാറി

പൂക്കൾ പോലെ സുഗന്ധം പരത്തുന്ന 

അവളെ രക്തത്തുള്ളികൾതൻ 

തീവ്ര ഗന്ധം വേട്ടയാടുന്നു

ചിത്രശലഭങ്ങൾക്ക്

ഇടയിൽ പാറിപറന്ന അവൾ ഇന്ന് ലോകത്തിൻ്റെ ക്രൂരതയ്ക്ക് മുന്നിൽ പിടഞ്ഞ് ഇല്ലാതാവുന്നു

അവൾ ജീവനു വേണ്ടി അപേക്ഷിച്ചു

പക്ഷേ മുന്നിൽ കണ്ടതെല്ലാം കഴുകന്മാരുടെ കണ്ണുകൾ

അവൾ അറിഞ്ഞില്ല അവർ ക്രൂരതയുടെ പര്യായമാണെന്ന്

അന്ത്യശ്വാസത്തിലും അവൾ കരഞ്ഞലറി 

'ലോകമേ കൺതുറക്കൂ'

  

      


Rate this content
Log in

Similar malayalam poem from Tragedy