നിലാവ് മായുമ്പോൾ
നിലാവ് മായുമ്പോൾ
എൻ പുഞ്ചിരി
കാറ്റിൻ സ്വരം
കടലിൻ ഓളം
പ്രകൃതിയിലെ സൗരഭ്യം വായനതൻ അറിവ്
കാർമുഖിലിൻ നൃത്തചുവടുകൾ എല്ലാം നീ മായും വരെ മാത്രം....
എൻ കണ്ണുനീർ തുള്ളികൾ ഭൂമിതൻ അടിത്തട്ടിൽ പതിയുമ്പോൾ
പഴയ നല്ല ഓർമകളാൽ ഞാൻ വിങ്ങുമ്പോൾ നിൻ സ്വരം എന്നെ പിന്തുടർന്ന്
ഒരു തൂവൽ തൻ മൃദുത്വത്തിൽ തഴുകുന്നു...
നിൻ പാഠങ്ങൾ എൻ മനസ്സിൽ ഒഴുകുമ്പോൾ
നന്മതൻ വഴിയിൽ ഞാൻ പോവുന്നു...
നീ മായുമ്പോൾ ഞാനും അറിയാതെ
ഇലകൾ പോൽ കൊഴിയുന്നു...
