Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

S NANDANA

Crime Inspirational

3  

S NANDANA

Crime Inspirational

ആട്ടിയോടിക്കപ്പെടുന്നവർ

ആട്ടിയോടിക്കപ്പെടുന്നവർ

1 min
259


അധരത്തിൽ വെറുപ്പും

നീരസവുമൂട്ടിയുറപ്പിച്ച്

ചിലരെ നാമെന്തിനോ

ആട്ടിയകറ്റുന്നു.


ഇതാണോ നീതി,

ന്യായം? അവഗണന

തൻ ഹേതുവെന്തെ-

ന്ന് പലർക്കുമവ്യക്തം.


എങ്കിലുമേവരും

തുടരുന്നിതെനെന്നും

സ്ഥിരോൽസാഹത്തിൽ.


ചതിയിലൊരുവളെ

കീഴടക്കിയവളിൽ

ജീവൻ തുടിപ്പിച്ച-

വനല്ലോ പാപി.


ആ പാപത്തിന-

വളെയുമാ പിഞ്ചു-

കുഞ്ഞിനേയും ക-

ല്ലെറിയുന്നതെന്തിന്?


കുറ്റം ചെയ്യുവാനൊ-

രു പറ്റം ശിക്ഷയേൽ-

ക്കുവാൻ മറ്റൊരു

പറ്റമെന്നതനീതി.


ഈ അനീതിയിൽ

അകപെടാതിരിക്ക-

ട്ടെ നമ്മളും നമ്മൾ

തൻ പ്രീയരും.


വരും നാളുകളിലെ-

ങ്കിലുമാട്ടിയകറ്റാതി-

രിക്കാം നമ്മുക്കൊരു-

നിരപരാധിയേയും.


Rate this content
Log in