STORYMIRROR

Krishnakishor E

Romance Tragedy Crime

3  

Krishnakishor E

Romance Tragedy Crime

യക്ഷൻ

യക്ഷൻ

1 min
299

പ്രണയിക്കുവാൻ ഞാൻ മനുഷ്യനല്ല

പ്രണയം നടിക്കുവാൻ സമയമില്ല

വഴിനീളെ കടലാസ് തുണ്ടുകൾ കൊണ്ടാരോ

തീർത്ത ആ മലമേലെയേറുവാൻ പരിശ്രമിക്കാം


ദുർഗന്ധമുണ്ടോ? ഇല്ല

പാഴ് വസ്തുവാണോ? അല്ല. പിന്നെ?

കഥകളാണ്! മാറുപിളർന്ന് ചോരയൂടറ്റികുടിച്ച 

യക്ഷന്റെ കഥ.


അക്കരപ്പച്ചതേടിക്കരയിലെത്തി ഞാൻ അക്കരനോക്കി

കണ്ണീരു ബാക്കി. മലകേറി കൈവീശി അടിയാനെ 

കൂട്ടുവാൻ തുണികെട്ടി പന്തം കൊളുത്തി 

ഞാൻ കേറി. ഓരോ ചുവടും ഓരോ കഥകളായി


ഓരോരോ കഥകളും പേമാരിയായ് ഈ

കരയാകെ കടലായി കടൽമുഴുവൻ മലയായി

മലമേലെ ഞാനും നനഞ്ഞ എൻ പന്തവും.

അക്കരയിൽ നിന്നാരോ മാടി വിളിക്കുന്നു


ഈ കഥകൾക്ക് കൂട്ടായി എന്നെയും കൂട്ടാൻ

പന്തം കെടുത്തി ഞാൻ താഴെയിറങ്ങി

ഈ കഥകളിലെ കഥയായി വീണ്ടും പ്രണയിക്കാൻ

ഞാനും മനുഷ്യനല്ലോ പ്രിയേ!


Rate this content
Log in

Similar malayalam poem from Romance