STORYMIRROR

ansar kp

Tragedy Crime Inspirational

4  

ansar kp

Tragedy Crime Inspirational

Gazza

Gazza

1 min
404

ഗസ്സാ..

നിന്നെയെറിഞ്ഞു വീഴ്ത്തി,

തീ ഗോളം നിന്നെ കരിച്ചു വീഴ്ത്തി

തീചൂളയിൽ ചുട്ടെരിച്ച നിൻ ദേഹത്തിൽ, പൊള്ളുന്ന രോഷാഗ്നിയായിരുന്നു.

പൊട്ടിത്തെറിച്ച തലച്ചോറുമായി നീ , ചോറ്റു പാത്രം പോലെ വീണുടഞ്ഞു.

മറക്കില്ല നിന്റെയാ നെഞ്ചിടിപ്പും, എന്റെ കാതിലെ കാലറ്റ കാലൊച്ഛയും

കഴുകന്റെ കണ്ണിലെയഗ്നി ഗോളത്തിനെ, കരിക്കുന്ന നിന്റെയാമനക്കരുത്തും

അടയാത്ത കൺപോളയും നിന്റെ രക്തവും, മണ്ണിനെ നനയിക്കുമായിരുന്നു

കുഞ്ഞു കൈകൾ അടർത്തുന്ന ഭീതിയും, കണ്ണിനെ നനയിക്കുമായിരുന്നു.

വാടാതെ പോരാടുക നിന്റെ മണ്ണിനായ്, വാരിപ്പുണർന്നൊരമ്മയ്ക്ക് വേണ്ടി

തളരാതെ പോരാടുക നിന്റെ രാജ്യത്തിനായി, കരയാത്ത വേരുള്ളവർക്ക് വേണ്ടി

വിജയം സുനിശ്ചിതം വിജയം സുനിശ്ചിതം

വിജയം വരിച്ചു നീ

വിജയിച്ചു വാ



Rate this content
Log in

More malayalam poem from ansar kp

Gazza

Gazza

1 min read

Similar malayalam poem from Tragedy