അവനും അവനും
അവനും അവനും


മണ്ണൊന്ന്.
വിണ്ണൊന്ന്.
ഒരേ ചോര, ഒരേ മജ്ജ
ഒരേ മാംസം, ഒരേ അസ്ഥി
ശ്വാസവുമൊന്ന്.
...എങ്കിലോ?
വിശ്വാസമൊരൊന്ന്!
ചിന്തകളോരോന്ന്!
ചിന്തകളിലേതെങ്കിലുമൊന്നിനെതിരോ?
വിശ്വാസങ്ങളിലേതെങ്കിലും ഒന്നിനെതിരോ?
എതിർനിൽക്കുന്നവനതാരായാലും
തൻ ചിന്തകൾക്ക് കൂട്ടില്ലാത്തവൻ...!
തൻ വിശ്വാസത്തിനു കൂറ് കല്പിക്കാത്തവൻ…!
അവനെതിരെ,
ഉടവാളെടുക്കുക,
പടവാളെടുക്കുക.
എൻ വിശ്വാസമില്ലാത്തവന്
ശാസമതെന്തിന്?
അവനെ മണ്ണിനോട് ചേർക്കുക.
എല്ലാം കഴിഞ്ഞവസാനം...
അതേ മണ്ണിലവനും ചേരും.
അവിടെച്ചെന്നും അവൻ
പടവെട്ടുന്നുണ്ടാവുമോ?