സങ്കടം
സങ്കടം
ജീവിത വീഥിയിൽ സങ്കടങ്ങൾ
പെരുമഴപോലെ പെയ്തിടുന്നു
ദുഃഖങ്ങൾ പൂമരം പോലെ പെയ്യുമ്പോഴും
മനസ്സിൻ ഇടനാഴിയിൽ
കണ്ണുനീരിൻ ഉപ്പു ചുവയ്ക്കുന്നു.
ചിതറിത്തെറിച്ച സങ്കടങ്ങളുടെ
ഒരു തോരാമഴ പോലെ
ദുഃഖങ്ങൾ എന്നിൽ പിറവിയെടുത്തു
പിടയുന്നു ഹൃദയം വിതുമ്പുന്നു ചുണ്ടുകൾ
ക്ലേശങ്ങൾ പടർന്നു പന്തലിച്ചു
എൻ നെഞ്ചകം പൊട്ടിയൊഴുകി
ഇരുളിന്റെ കരിമ്പടം പുതച്ച
മനസ്സിൽ അസ്വസ്ഥതകൾ
ഏകാന്തതയുടെ നിഴൽ വീശി
കലങ്ങിമറിഞ്ഞ ഹൃദയത്തിൻ
അടിത്തട്ടുകളിൽ
സന്തോഷകിരണങ്ങൾ തെളിയതെ
ദുഃഖങ്ങൾ ചുഴികളായി തിരിയുന്നു...!
