We welcome you to write a short hostel story and win prizes of up to Rs 41,000. Click here!
We welcome you to write a short hostel story and win prizes of up to Rs 41,000. Click here!

Krishnakishor E

Tragedy Crime


4.7  

Krishnakishor E

Tragedy Crime


ചോപ്പ്

ചോപ്പ്

1 min 238 1 min 238

കാലം കടന്നുപോയി നാടാകെ ചോപ്പുമായി

വീടും കുടീരവും , കാടും പുഴകളും

റോഡുമാ റോഡിലോടും വണ്ടിയും

കടലാസ്‌ പൂവിന്റെ നിറവും സദാ-

വെയിൽകായും മരച്ചില്ലയും...

ചന്ദനമൂറും കടത്തിണ്ണമേലിന്ന്

ചന്ദമില്ലാപ്പൂവ് വാരിയിട്ടു

അഞ്ചുദിനം കൊണ്ടങ്ങാടിവരെയും

പഞ്ചവർണക്കൊടികൾ പാറിനിന്നു

നാടാകെ ചന്ദനത്തിരികളാൽ പുകഞ്ഞ് നിന്നു.


വീടിന്റെ പിന്നാമ്പുറം ചോത്തനേരം 

ഉമ്മറത്താളുകൾ കൂടിനിന്നു. കരഞ്ഞു

കൊല്ലംകോറെ തല്ലുകൊണ്ട തുടകളി-

ന്നെല്ലില്ലാ വെള്ള പൊതിഞ്ഞിരുന്നു.

സമയമായില്ലേ? ചടങ്ങുകളുമില്ലേ?

ഒന്ന് വന്ന് കരയുവാൻ ആളാരുമില്ലേ? ഇത് പതിവുമല്ലേ!

മാനം കറുത്തു ആകാശം നിറഞ്ഞു

അമ്മതൻ കണ്ണീര് ചോന്നുവന്നു.

അശുദ്ധിയായ്!


Rate this content
Log in

More malayalam poem from Krishnakishor E

Similar malayalam poem from Tragedy