STORYMIRROR

Nimmi Kakkanatt

Drama Romance

3  

Nimmi Kakkanatt

Drama Romance

അവനായി

അവനായി

1 min
215

എപ്പോൾ ഞാൻ തനിച്ചായോ,

അവന്റെ ശബ്ദം എന്റെ ഹൃദയസ്പന്ദനമായി.

എപ്പോൾ ഞാൻ മയങ്ങിയോ,

അവന്റെ മുഖം എന്റെ സ്വപ്നമായി.

എപ്പോൾ ഞാൻ നടന്നുവോ,

അവന്റെ പാദപതനം എനിക്കു കൂട്ടായി.


ഏറേ നാളായ് അവനെനിക്കപരിചിതനായിരുന്നു ..

അവസാനം

അവനെന്റെ മുന്നിൽ വന്നു

ഒരു മധുരസ്മിതത്തോടെ

ഒരു രാജകുമാരനെപ്പോലെ

അവനെന്റെ ഹൃദയസ്പന്ദനമായി

അവനെന്റെ സ്വപ്നമായി


എന്റെ ചിന്തകളെല്ലാം അവനെക്കുറിച്ചായി

അവനതറിയുന്നില്ലെങ്കിലും ..........



Rate this content
Log in

Similar malayalam poem from Drama