നീയറിയാൻ
നീയറിയാൻ
നീയറിയാൻ ...
വിട,
നിനക്ക് ,
നിന്റെയോർമ്മകൾക്ക്,
നിന്റെയോർമ്മകൾ സമ്മാനിച്ച സ്വപ്നങ്ങൾക്കു,
ആ സ്വപ്നങ്ങളിൽ കണ്ട പ്രണയത്തിന്,
പ്രണയം നല്കിയ നഷ്ടങ്ങൾക്കു, വിട.
എങ്കിലും ,
നീയറിയണമെന്നെനിക്കുണ്ട്.
കാരണം,
നിന്നോട് പോലും പറയാതെ,
പുറത്തേക്കെടുക്കുമ്പോളേക്കും നഷ്ടപ്പെട്ട പ്രണയം,
ആ നഷ്ടപെടലിനെ സ്നേഹിച്ച,
നഷ്ടങ്ങളുടെ കൂട്ടുകാരിയായ ഞാൻ,
നിന്നോട് യാത്ര പറയട്ടെ സ്നേഹിതാ.....