മുറിവേറ്റ അക്ഷരങ്ങൾ
മുറിവേറ്റ അക്ഷരങ്ങൾ
എഴുതുവാൻ കൊതിച്ചൊരിടം
കൂരിരുൾ തിങ്ങിയ വഴിയല്ലോ
മാരിക്കാറു പോലെ
ഖേദം നിറഞ്ഞല്ലോ മനതാരിൽ
ഏന്തി വലിച്ചു കിതച്ചു എഴുതി
അക്ഷരങ്ങളാൽ ബന്ധിതനായി
എഴുത്തിലെരിയും ജീവിതം
വിങ്ങിപൊട്ടും അക്ഷരങ്ങൾ
ഭ്രാന്ത് പിടിച്ച എഴുത്തുകളാൽ
ഭാരം തിങ്ങിയ ജീവിതം
വിശ്വാസമെന്ന ഒറ്റ വാക്കിനാൽ
മുറിവേറ്റ മനസ്സിൻ ആഴങ്ങളിൽ
അക്ഷരങ്ങൾ നീന്തി തളരുന്നു
ഈ രാത്രി തൻ വിജനതയിൽ
ഇതളിതളായി ഇരുളിൽ കൊഴിയും
എൻ അക്ഷരങ്ങൾക്ക്
ബാഷ്പബിന്ദുക്കളാൽ ഞാൻ
നേരുന്നു ആദരാഞ്ജലികൾ.
ദുഃഖാർദ്ര്മായ മനസ്സിൻ ആഴങ്ങളിൽ
ഇനിയുറങ്ങൂ പ്രിയഅക്ഷരങ്ങളെ
എൻ മോഹാക്ഷരങ്ങളെ..
