STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

വായിച്ചു വളരാം..രചന :-ബിനു.R

വായിച്ചു വളരാം..രചന :-ബിനു.R

1 min
340

വായിച്ചു വളരാം സൗഹൃദങ്ങളെ 

വായനയിൽ നൽചിന്തകൾ

തെളിഞ്ഞുണരണം 

വായന തന്നെ അഭികാമ്യമെന്നു

ചൊന്നീടുന്നൂ,

വായനയിൽ ലോകനന്മകൾ

അറിഞ്ഞീടാൻ. 


കാലത്തെക്കുറിച്ചു പറഞ്ഞ-

വരുടെ സുമങ്ങളും 

കാലത്തെ കാവ്യമാക്കി-

യവരുടെ ചിന്തകളും 

കാലത്തെ ജീവിതചര്യമാക്കി

യവരുടെ കുറിപ്പുകളും

കാവ്യകുസുമങ്ങളും

കല്പിതമാക്കുക മനതാരിൽ. 


തീരങ്ങളിൽ കഥ

മെനഞ്ഞവരുടേതും

തീരങ്ങളെ പ്രണയിച്ചവരുടേതും 

തീരങ്ങളിൽ ഒഴുകി-

യിറങ്ങിയവരുടെയും

തീരമായ് മാറി

ചിന്തിച്ചവരുടെയും

തീർത്ഥയാത്രകൾ

അറിയുക നാം. 


സ്വപ്നംനിറച്ച മാറാപ്പുക-

ളേന്തിയവരുടേതും

സ്വപ്നങ്ങളിൽ

അഭിരമിച്ചവരുടേതും 

സ്വപ്നങ്ങളിൽ കനച്ചു

കിടന്നവരുടേതും 

സ്വപ്‌നങ്ങൾ മാത്രം കൊണ്ടു

നടന്നവരുടേതും 

സ്വപ്നവിപഞ്ചികകൾ

അറിയുക നാം. 


യഥാർത്ഥത കണ്ടു

മടുത്തവരുടെയും 

യാഥാർത്ഥ്യമ്മാത്രം

സത്യമെന്നെഴുതി-

യവരുടെയും

യഥാർത്ഥത മാത്രം

കൊണ്ടുനടന്നവരുടേതും 

യഥാർത്ഥത മാത്രം

കണ്ടുനടന്നവരുടെയും 

യഥാർത്ഥത തിരിച്ചറിയുക നാം. 


ആത്മാവിലെല്ലാം

കണ്ടവരുടേതും

ആത്മാവും കൊണ്ടു

നടന്നവരുടേതും

ആത്മാവ് രചനകളിലൊളി-

പ്പിച്ചിരുന്നവരുടേതും 

ആത്മാവ് മാത്രമായ്

തീർന്നവരുടേതും

ആത്മാവിനൊളികൾ

കണ്ടെത്തുക നാം. 


വായനയാൽ പലതും

കണ്ടെത്തീടാം

വായനയാൽ പലതിലും

അഭിരമിച്ചീടാം

വായനയാൽ നല്ല

സ്വപ്‌നങ്ങൾ നെയ്തീടാം

വായനയാൽ ആകാശം

മുട്ടെ വളർന്നീടാം. 

     


Rate this content
Log in

Similar malayalam poem from Inspirational