മഴ
മഴ
മഴ തോരുന്നില്ല....
അന്ന് വരെ പെയ്യാത്ത രീതിയിൽ....
മഴ താണ്ഡവമാടുന്നു..
ചെളി പുരണ്ട ചെരുപ്പുകൾ വീട്ടുമുറ്റത്തു അലസമായി കിടക്കുന്നു....
വീട്ടിലേക്കുള്ള ഇടവഴിയിൽ ചെളി കെട്ടികിടക്കുന്നു....
ഓട് പൊട്ടി വീട് ചോർന്നോലിക്കുന്നു...
അമ്മയുടെ കണ്ണീര് വീണ് ജനലഴികൾ പോലും ദ്രവിച്ചിരിക്കുന്നു....
അങ്ങകലെ മേഘങ്ങൾ മുറവിളികൂട്ടുന്നു...
സ്നേഹിക്കാൻ മാത്രം അറിയുന്നവനെ ആരും ഇന്നുവരെ സ്നേഹിച്ചില്ലത്രേ...
മഴ നനഞ്ഞ മണ്ണിന്റെ ഗന്ധം എന്നെ മൂടുന്നു..
ഉണങ്ങാത്ത മുറിവുകൾക്കു മുകളിൽ ആരോ ചന്ദനത്തിരി കത്തിച്ചു വച്ചിരിക്കുന്നു....
ഇനി ഒരു കാത്തിരിപ്പില്ല...
തണുപ്പേറിവരുന്നു....
മുറ്റത്തു ഞാൻ നട്ട റോസാചെടി ഇന്നും വിരിഞ്ഞിരിക്കുന്നു...
