ചുവന്ന സൂര്യൻ
ചുവന്ന സൂര്യൻ
ആകാശ താഴ്‌വരയിൽ
നിറഞ്ഞ നക്ഷത്രങ്ങളെ
നോക്കി ഞാൻ പറഞ്ഞു
"ഒരിക്കൽ എനിക്കായ്
ഒരാൾ വരും "
ഓരോ നക്ഷത്രവും കണ്ണുകൾ
ചിമ്മി തുറന്നു.
ഞാൻ ചോദിച്ചു
" അങ്ങനെ ഒരാൾ...?? "
"ഉണ്ട് "
അവർ മൊഴിഞ്ഞു
അവൾ കാത്തിരുന്നു
മനസ്സിൽ പരിശുദ്ധ സ്നേഹവുമായി
മഴപെയ്തു തോർന്ന
മാനം ചുവന്ന സൂര്യനായി
വഴിമാറി കൊടുത്തു
സ്നേഹം, മഴമുകിലായ്
വാനിൽ തെളിഞ്ഞു
ഹൃദയത്തിൽ സൂക്ഷിച്ച
സൗഗന്ധികങ്ങൾ സൂര്യനെ
നോക്കി പ്രണയാർദ്രമായി…

