അമ്മയ്ക്ക്
അമ്മയ്ക്ക്


അമ്മയ്ക്ക്
ഞാൻ ഇന്നൊരു അമ്മയെ കണ്ടു
അമ്മയെന്നൊരു പുണ്യം
മകൾ ചിരിക്കുമ്പോൾ മനസ്സിൽ
ആയിരം പൂക്കൾ നിറയുന്നൊരമ്മ
മകൾ ചിരിക്കുമ്പോൾ മനസ്സിൽ
ആയിരം മഴവില്ല് തെളിയുന്നൊരമ്മ
മകൾ ചിരിക്കുമ്പോൾ മനസ്സിൽ
ആയിരം നക്ഷത്രങ്ങൾ വിരിയുന്നൊരമ്മ
ഞാൻ എന്നിലെ അമ്മയെ മറന്നു
ആ അമ്മയെ പുണർന്നു
ഞാൻ എന്നിലെ അമ്മയെ മറന്നു
ആ അമ്മയെ പുണർന്നു
ഞാൻ നീ ആയിരുന്നെങ്കിൽ
നിന്നെ അണിഞ്ഞിരുന്നെങ്കിൽ
എന്നു കൊതിച്ചു
ആ അമ്മയ്ക്ക് പറയാൻ
ഒരുപാട് കഥകൾ
ഉണ്ടായിരുന്നു
നോവറിഞ്ഞ നിമിഷങ്ങളുടേതല്ല
അവയൊന്നും
നോവിനെ നോമ്പു നോറ്റ
നിമിഷങ്ങൾ ആയിരുന്നു അവ
നോവറിഞ്ഞു പിറന്നവൾ
നോവേറ്റ് വളർന്നവൾ
അവൾ എവിടെ തളരാൻ
ആ അമ്മയ്ക്ക് എന്റെ
ആയിരം കോടി പ്രണാമം ......