ഇരുട്ട്
ഇരുട്ട്
ആ വാനം നോക്കി നിൽക്കവേ
കറുത്ത മേഘമവളെ മാടിവിളിച്ചു.
ഒരു കാകനിൻ ദൃഷ്ടിയവളിൽ പതിഞ്ഞു, എൻ കറുത്തലോകം
നിനക്കായ് നൽകാം.
ഒരു കാർമുകിൽ വർണനെ
സ്നേഹിച്ചവൾ,
അവിടെയും ഇരുൾ മാത്രം
ബാക്കിയായ്.
ഇരുൾമൂടിയ വഴികളിൽ
തട്ടിത്തടഞ്ഞവൾ വീണു.
മിന്നാമിനുങ്ങിൻ
വെളിച്ചതിനായ് കൊതിച്ചു.
പരതിനോക്കി വെളിച്ചത്തിനായ്
വീണ്ടും, എങ്ങും
ഇരുൾ മാത്രം ബാക്കിയായ്.
