മോഹം
മോഹം
കൊഴിഞ്ഞു വീഴുന്ന പൂക്കളെപ്പോലെ,
കഴിഞ്ഞു പോകുന്നു ദിനങ്ങളും ഭൂവിൽ.
പൂവിതൾ നോക്കി കരയുന്നു ചെടികളും,
കഴിഞ്ഞ നാളിനെയോർത്തു കരയുന്നു ഞാനും.
തിരിച്ചു കിട്ടാത്ത നാളുകൾ, ഓർമയിൽ
ബാക്കിവച്ചത് തിരയുന്നു മാനസം.
പുതിയ പൂവിനായ് കൊതിക്കും ചെടിയെപ്പോൽ,
പിന്നിട്ട വഴികളിൽ തിരികെയെത്താൻ കൊതിക്കുന്നു ഓർമ്മകൾ.
