STORYMIRROR

Jayasanker v

Romance

3  

Jayasanker v

Romance

പറയാൻ മറന്നത്

പറയാൻ മറന്നത്

1 min
259

പറയാൻ മറന്ന പരിഭവങ്ങൾക്കും പറയുവാനുണ്ടാകുമേറെ.

ദിനവും പൂക്കുന്ന പൂക്കൾക്കുമുണ്ട് 

ചൊല്ലാൻ മറന്ന വസന്തഗീതം.

കാറ്റേറ്റാടുന്ന ലതകളോർക്കുന്നുണ്ടാം 

വ്രീളയാലാടിയ കേളികൾ... 


പകലോന്റെ ചൂടേറ്റു പൊട്ടിച്ചിരിക്കുന്ന 

സൂര്യ കാന്തിപ്പൂവിനേറെയുണ്ട്. 

ഇരവുകൾ തേടുന്ന ചന്ദ്രിക ചൊല്ലുന്നു 

ഇനി എത്ര നാഴികയെന്നു മാത്രം... 


കുളിർപൊയ്കയിൽ പൂക്കും

നീരജ പുഷ്പങ്ങൾ പറയുന്നു 

കാമുകീപരിഭവങ്ങൾ... 

തേന്മാവിൻ പ്രണയകഥകൾ പറയുന്നു

മുറ്റത്തെ മുല്ല മഞ്ഞുതുള്ളിയോടും.


ഓരോ പ്രണയവും കാമുകനോട് 

മൊഴിയാറുണ്ട് 

ഇനി പറയാൻ മറന്നതെന്തെല്ലാം? 


പറയാൻ മറന്നത് പരിഭവങ്ങൾ മാത്രം 


Rate this content
Log in

Similar malayalam poem from Romance