STORYMIRROR

RJ Reshma Jishnudas

Tragedy

3  

RJ Reshma Jishnudas

Tragedy

എയ്ഡ്‌സ്

എയ്ഡ്‌സ്

1 min
313

ഏഴുവലം വച്ചു കൈകോർത്തു പിടിച്ചു

മനസ്സിൽ ഉരുവിട്ട വാക്കുകൾ

പാഴ്‌വാക്കുകളായി

ഹൃദയങ്ങൾ തമ്മിൽ അടർന്നു മാറി


ബന്ധങ്ങൾ ബന്ധനങ്ങളാക്കി

പരസ്പരം വാക്കുകൾകൊണ്ട് മുറിവേല്പിച്ചു

വെറുപ്പിൻ പടച്ചട്ട അവർക്കുള്ളിലായി തീർത്തു

കൊട്ടിയടക്കപ്പെട്ട കോട്ടമതിൽ കെട്ടി ഇരുവരും 


അറ്റക്കണ്ണികൾ വിളക്കാനാശയില്ലിനി

പുതുവേരുകൾ തേടാനായി തുടിക്കുമൊരു ഹൃദയം

കൂടുവിട്ടു കൂടണയണം ഹൃദയ ബന്ധനമില്ലാതെ 

പല പുതുക്കണ്ണികളിൽ ചേക്കേറി


പൂവുകൾ തോറും പാറി നടന്നൊരു വണ്ടായ്മാറി

തേൻ നുകർന്ന ചുണ്ടുകളിൽ ആനന്ദനടനമാടി

ഒന്നിൽ നിന്നും ഒന്നിലേക്കു മാത്രം നൽകേണ്ടത്

പകുത്തു നൽകി


ഒന്നല്ല രണ്ടല്ല... പല പല കണ്ണികളിലേക്കുമായ്

പലനാൾ തുടരെ...ആടിയൊരു ആട്ടകഥ

ആലസ്യം വിട്ടൊരുനാൾ ഞെട്ടിയുണർന്നു 

ആരുമില്ലെന്നറിഞ്ഞു...ആരുമില്ലാതെയലഞ്ഞു

പുതുബന്ധങ്ങളിൽ മതിമറന്നാടിയതിനു

വിധി നൽകിയൊരു നാമം...എയ്ഡ്‌സ്


Rate this content
Log in

Similar malayalam poem from Tragedy