ആത്മസഖി
ആത്മസഖി
ആരാണ് പെണ്ണേ നീ???
ഒരു സ്വപ്നമായെന്റെ ജീവിതത്തിൽ ചേക്കേറി
മഴവില്ലിൻ നിറമേകിയെന്റെ ചാരെയണഞ്ഞു
നിനക്കായ്യൊരിടം നീയായിയൊരുക്കി
മറ്റാർക്കും ചെന്നൊളിക്കാൻ പറ്റാത്തൊരിടം
അവിടെയാർക്കുമിടമില്ല നിനക്കല്ലാതെ
നിൻ ചായക്കൂട്ടുകളിൽ നിറഞ്ഞൊരു ചിത്രമുണ്ടന്റെ ഹൃദയത്തിൽ
നിനക്കു മാത്രം കാണുന്ന നിൻ ചിത്രം
കവർന്നെടുക്കാനാരുമേ വരുകില്ല
പകരനെഴുതാനൊരു കടലാസ്സുമില്ല
നിൻ കൺകോണിലായ് വിരിയുമൊരു ചിത്രമെന്റേതാണ്, എന്റേത് മാത്രമാണ്...

