അവസാനയാത്ര
അവസാനയാത്ര
പുഷ്പമെന്നിൽ പെയ്തിറങ്ങിയ പകലിൽ
വെട്ടമുണ്ടായിട്ടും വിളക്കിൻ പ്രകാശമെന്നേ കൂടുതൽ സുന്ദരമാക്കി
ഒരു നേർത്ത സുഗന്ധമാ കാറ്റിൽ ഒഴുകിയെത്തി
പുഷ്പാർച്ചനയാൽ അവരെന്നെ തഴുകിയുണർത്തി
എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ
നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ
മണ്ണിലേക്ക് അലിയാൻ നേരമായി
ഉറ്റവരും ഉടയവരുമില്ലിനി
ഇനിയെന്നും മണ്ണിനുമാത്രം സ്വന്തക്കാരൻ...
