പേന : എന്റെ തൂലിക
പേന : എന്റെ തൂലിക
കരിനീലിപെണ്ണിൻ കണ്ണിലെഴുതും മഷിയാണവൾക്കു ചേല്
കണ്ടാൽ സുന്ദരിയെങ്കിലും ചോരയൂറ്റും
യക്ഷിയാണവൾ
പല്ലുകൾ ആഴ്നിറങ്ങി രക്തമൂറ്റും പോൽ
വാക്കുകൾ ആഴ്നിറങ്ങും ചങ്കിലേക്ക്
വെറുമൊരു പേനയെങ്കിലും എൻ തൂലികയാണ്
എൻ മനസ്സിൽ കത്തിയമർന്ന വാക്കുകളാണ്
തൊടുത്തുവിട്ടൊരു അസ്ത്രം പോലെ
വാക്കുകൾ തറച്ചു നിന്നിടം പിളർന്നു മാറി
വാക്കുകൾ നിരത്തിവച്ച് അർത്ഥമുള്ള വരികളാക്കി
വരികളിൽ നിറഞ്ഞതൊക്കെയും എൻ ആശയങ്ങളായി
എൻ ഉള്ളു തുറന്നു കാണിക്കാൻ
എൻ അമർഷം നിന്നിലെത്തിക്കാൻ
എൻ ആശയം തീർക്കുവാൻ കൂട്ടായി കൂടെയായി നീയെന്നുമുണ്ട്
