STORYMIRROR

KOZHIPPURATHTH JAYAKRISHNAN JAYARAJ

Fantasy Others

3  

KOZHIPPURATHTH JAYAKRISHNAN JAYARAJ

Fantasy Others

പവിഴപ്പുറ്റുകള്‍ - NATURE, CLIMATE CHANGE

പവിഴപ്പുറ്റുകള്‍ - NATURE, CLIMATE CHANGE

1 min
173

ഇലയില്‍ നിന്നും തെന്നി വീഴാന്‍ പോകുന്ന തുള്ളി

പുതിയ അവകാശികളെ തേടുകയാണ്

 അവന്‍ അവിടെത്തന്നെ നിന്നു.

 

 മഞ്ഞുരുകി പൊഴിയാറുള്ള സന്ധ്യകളില്‍ ഇന്നലെ, 

പുല്‍നാമ്പുകള്‍ കരിഞ്ഞു

 അവന്‍റെ കൈയ്യില്‍ ആ മഴു ഇപ്പോഴുമുണ്ട്.


ഗതി മാറിയൊഴുകിയ ചെറിയ അരുവിയിലേക്ക്

ശോഷിച്ച് വീണ് പോയ ആകാശമാളികകളിലൊന്നില്‍ നിന്ന്‍,

എന്നത്തെയും പോലെ,

ഇന്നലെ അവന്‍ മോഷ്ടിച്ചത്


 ചുണ്ടു നീട്ടി പ്രാവ് 

ആ തുള്ളി ഒപ്പിയെടുത്തു.

 കൂര്‍ത്ത പല്ലുകള്‍ ഉള്ളിലേക്ക് മടക്കി അത്

ആ പ്രാവിന് പിറകില്‍ ഊഴം കാത്ത് നിന്നു.

 

അവന്‍ ആ മഴുവില്‍ ഒന്ന് കൂടി പിടിയമര്‍ത്തുമ്പോള്‍

അത് ആ പ്രാവിന്‍റെ ചിറകില്‍ മുഖം തുടക്കുകയായിരുന്നു.

ഒന്ന്‍ ഇളകി അവള്‍ പതുക്കെപ്പറന്നു


തന്നെ നോക്കാതെ പിന്നിലൂടെ പോവുന്ന അതിന്‍റെ ദംഷ്ട്രയില്‍,

വെള്ളം ഒട്ടിച്ചേര്‍ന്നിരിക്കുന്നു.

അവന്‍റെ മുഖം അവനൊടുവില്‍ കണ്ടു


 പൊടിക്കാറ്റ് മാത്രമേറ്റ് നരച്ചു കോലം കെട്ട്

പോയ മതില്‍ക്കെട്ടുകളെ മുഴുവന്‍,

ഒന്നായി,

ഒരു ഞൊടിയിടയില്‍,

ഇന്നലെ വിഴുങ്ങിയ ആ പുഴയല്ല,


ഇപ്പോള്‍,

അവന്‍റെ മുന്നിലേക്ക് ഇരമ്പിയെത്തിയത്.

 കരയിലേക്ക് തെറിച്ച് വീണ തോല്‍ക്കുട്ടയില്‍ നിന്ന്‍,

ഒരു പാട് കലപില ശബ്ദം


കാത്തു നില്‍ക്കുകയാണ് എന്ന പോലെ,

ഇല പൊഴിയുന്നു

മരം പെയ്യുന്നു

 

അഗാധതയിലേക്ക് അതിക്രമിച്ചൂളിയിട്ട് കവര്‍ന്നെടുക്കുമ്പോള്‍

വിറക്കാറില്ലാത്ത അവന്‍റെ കൈകളില്‍ നിന്ന്‍,

മഴു,

അപ്പോള്‍ ഊര്‍ന്ന് വീണു.

 

 അവന്‍റെ കാലിനെ തൊട്ട്

ഒരു നീര്‍ച്ചാല്‍ കടന്ന്‍ പോയി,

വീണ്ടു കീറിയ ഇന്നലെകളിലേക്ക് മടങ്ങാതെ.

 

നിഴല്‍ വീഴാത്ത രാത്രിയില്‍,

മരം,

അവന് തണല്‍ വിരിച്ചു


 നനഞ്ഞ വളിപടര്‍പ്പുകള്‍ അവനെ,

അവന്‍റെ മഴുവിനെയും ചേര്‍ത്ത്,

ചുറ്റിപ്പിണഞ്ഞിരുന്നു.


അത് അവന്‍, ഇപ്പോള്‍ മാത്രമാണ് അറിഞ്ഞത്

വരണ്ട മനസ്സുകള്‍ പിഴുതെറിഞ്ഞവയുടെ തിരുശേഷിപ്പുകള്‍,

ഇന്നവന് അഭയകുടീരമായി

 

കലിയടങ്ങിയ കാലം,

പ്രകൃതിയുടെ ആഘോഷനാളില്‍,

നിരാലംബന് മാപ്പ് നല്കി


ഇന്നിനെ ഇന്നലെകളിലേക്ക് മറയ്ക്കാന്‍ വേണ്ടി മാത്രം വരുന്ന,

എല്ലാറ്റിനെയും വിസ്മൃതിയിലേക്ക് ക്രൂരമായി വലിച്ചെറിയാന്‍ വരുന്ന,

അതേ കാലം


പൊറുക്കുന്നവളുടെയും,

ഏറ്റു പറയുന്നവരുടെയും

ഇടയില്‍ ആ മഴു ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു.


ഒലിച്ചു പോയെന്ന്‍ കരുതിയ നിലത്ത് ഉറച്ച് നില്‍ക്കുന്ന അവന്‍റെ കാലില്‍ തട്ടി,

ആ തോല്‍ക്കുട്ട അപ്പോള്‍ നിന്നു


Rate this content
Log in

Similar malayalam poem from Fantasy