STORYMIRROR

KOZHIPPURATHTH JAYAKRISHNAN JAYARAJ

Tragedy

3  

KOZHIPPURATHTH JAYAKRISHNAN JAYARAJ

Tragedy

പ്രതിബിംബങ്ങള്‍

പ്രതിബിംബങ്ങള്‍

1 min
147


എൻഡോസൾഫാൻ മുതല്‍ എണ്ണ ചോർച്ച,, 

മനുഷ്യന്‍ എന്ന പ്രതിനായകന്‍


Please type "JAYAKRISHNAN JAYARAJ " on youtube to access my channel, giving an introduction to my COLUMNS and POEMS.

below each video, the link to respective columns and poem is available - THANKING YOU


തിരശ്ചീനമായ് പൊഴിഞ്ഞ ഹിമകണം

വിയര്‍പ്പ് തുള്ളിയായി പൊടിഞ്ഞിറങ്ങി.



പൊളിയടര്‍ന്നു വന്നതിനു ചുറ്റും വട്ടമിട്ട് 

പറക്കുന്നതിന് മുഴുവന്‍,

ഇരുണ്ട നിറമാണ്..

 

ആ ഇരുട്ട് പരക്കുകയാണ്.

പ്രതിബിംബങ്ങളില്ലാത്ത കണ്ണാടികള്‍ വഴിയടക്കുന്നു

 

ഇടമുറിഞ്ഞു പോയ വാക്കുകള്‍,

നിശബ്ദതയ്ക്ക് വഴിമാറിക്കൊടുത്തു


ഘനീഭവിച്ചു നില്‍ക്കുന്ന മൌനം...........


കണ്ണെത്താത്ത ദൂരത്തേക്ക് വ്യാപിക്കുന്ന 

അന്ധകാരം…………..

 

 ഉയർന്നുയര്‍ന്നുയർന്ന്....

തന്നിലേക്ക് മാത്രമായ് ചുരുങ്ങുന്നവന്‍,


ആകൃതി നഷ്ട്ടപ്പെട്ട

മുഖത്തിനും, 


രോമകൂപങ്ങളെ കൂത്തിനീറ്റുന്ന

മുറിവുകള്‍ക്കും

വിലയിടുന്നു....


എല്ലാം തിരിച്ചെടുക്കേണ്ടി വന്ന 

നിസ്സഹായതയില്‍,


പ്രകൃതി,

അവളുടെ ഗാഢമൗനം ഭഞ്ജിച്ചു.

 


“ ഇത് നിനക്ക് വേണ്ടിയാണ് “

 കലങ്ങിമറിയുന്ന കടലില്‍

നിറഭേദങ്ങള്‍ നല്‍കാനാവാതെ,


മഴവില്ല്,,,,

ഞെട്ടറ്റ് വീണു



Rate this content
Log in

Similar malayalam poem from Tragedy