ഒരു പെണ്ണ്
ഒരു പെണ്ണ്
പെയ്തൊഴിഞ്ഞ വാനിൽ
ഉദിക്കാൻ കൊതിച്ച സൂര്യനെപോൽ
മനമാകെ വെമ്പൽ കൊണ്ടു
ശലഭമായ് പറക്കാൻ
കണ്ണുനീർ പൊഴിച്ചു കൊണ്ടവൾ
നിന്നുവാ ജനലരികെ
ഓർമകൾ പിന്നോട്ടകന്നപ്പോൾ
സ്ഫടികത്തിലെന്ന പോൽ
തെളിഞ്ഞു മുഖങ്ങൾ
കുസൃതി നിറഞ്ഞ ബാല്യകാലം
പടിവാതിലടച്ചു പുറത്താക്കിയെന്നെ
കൂട്ടിനായെത്തി നെറുകയിൽ സിന്ദൂരം
കുസൃതികൾ ഉത്തരവാദിത്വങ്ങളായിമാറി
അവളറിഞ്ഞില്ല അപ്പോഴും
ഏകാന്തയുടെ അഗാദഗർത്തങ്ങൾ
കാത്തിരിക്കുന്നുവെന്ന്...
സ്വന്തം വീട്ടിൽ വിരുന്നുകാരി
ചെന്നവീട്ടിൽ അടുക്കളകാരി
ജീവന്റെ പാതിക്കോ കാമം
തീർക്കാനൊരു മേനി പത്തുമാസം-
ചുമന്നുപെറ്റ മക്കൾക്കോ
ചന്തം കുറഞ്ഞ ആട്ടക്കാരി.
യന്ത്രകണക്കെ ജീവിതം നീങ്ങവെ
സ്വപ്നങ്ങളെല്ലാം തച്ചുടച്ചതാർക്കുവേണ്ടി
കേൾക്കാൻ കൊതിച്ച വാക്കുകളും
കാണാനാശിച്ച മുഖങ്ങളും
സ്വപ്നതുല്യമാകവെ
അന്ധകാരമവളെ പൊതിഞ്ഞു
താപകിരണമേറ്റു വിറങ്ങലിച്ച
മനസ്സുമായി ഇനിയുമാ ജീവിതo ബാക്കി...