STORYMIRROR

V T S

Romance Tragedy

3  

V T S

Romance Tragedy

പ്രണയം

പ്രണയം

1 min
1.4K

വരികളിൽ പ്രണയം 

തുടിക്കുന്നുവെങ്കിൽ 

അത്രമേൽ ഞാൻ നിന്നെ

സ്നേഹിച്ചിരിക്കാം...


ഓർമ്മകൾ ഇമകളെ

നനയിക്കുമെങ്കിൽ

പ്രാണനായ് ഞാൻ നിന്നെ

സ്നേഹിച്ചിരിക്കാം...


ചിന്തകൾ ഇന്നെന്നെ

ഭ്രാന്തിയാക്കുന്നുവെങ്കിൽ 

ആത്മാവിൽ ഞാൻ നിന്നെ

ചേർത്തിരിക്കാം...


വിരഹത്താൽ തപിക്കുന്ന

മനസ്സിനെ ഞാനെന്റെ 

മിഴിനീരാൽ അഭിഷേകം

ചെയ്തിരിക്കാം...


പ്രണയമെൻ ചിന്തകളിൽ

ഉന്മാദമായ് മാറുമ്പോൾ

ചങ്ങലക്കൊലുസാലെന്നെ

ബന്ധിച്ചിരിക്കാം...


രാപ്പകലുകളറിയാതെ

ശേഷമീ ജീവിതം നാലു

ചുമരുകൾക്കുള്ളിലായ്

തീർന്നിരിക്കാം...


Rate this content
Log in

Similar malayalam poem from Romance