കുട്ടിനക്ഷത്രം
കുട്ടിനക്ഷത്രം
നാദങ്ങൾ കൊണ്ട് മായാജാലം തീർത്തിടും
സന്ധ്യക്ക് ഇന്നന്തെ മൗനമോ?
ഈണമീട്ടാൻ മറന്നുപോയ തന്ത്രികയിൽ
സ്വരമിടറി പോകുവതന്തെ ?
ഒരു കുഞ്ഞു പൈതലിൻ തേങ്ങലാ
അങ്കണത്തിൽ ചിന്നിചിതറിപോയി ...
മയിൽപീലിയെടുത്താ കാൽക്കൽവച്ചു
സ്വരമിടറിയവൻ പറഞ്ഞു,
കാണിക്കവഞ്ചിയിൽ സമർപ്പിച്ച ജീവിതങ്ങൾ
എന്തിനു നീ ദൂരെയെറിഞ്ഞു
ഇടിവെട്ടേറ്റവനെപോൽ വിറങ്ങലിച്ചു
നിന്നുവാ അങ്കണത്തിൽ.
ഒരുപിടി മണ്ണെടുത്തു നെഞ്ചേടു ചേർത്ത നിമിഷം
രക്തവർണമായെൻ കണ്ണുനീർത്തുളളികൾ
കണ്ണുചിമ്മി അടയും വേഗതയിൽ
അനാഥനായ ബാലകനല്ലോ ഞാൻ
സ്നേഹത്തിൽ ചാലിച്ച വാക്കുകളൽ
പാലൂട്ടിയുറക്കിയ അമ്മയെവിടെ?
കുന്നോളം സ്പനങ്ങൾ കാണാൻ
പഠിപ്പിച്ചയെൻ അച്ഛനെവിടെ?
കുട്ടികുറുമ്പുകൾക്കെല്ലാം വക്കീൽ-
കുപ്പായമണിയുമെൻ ചേച്ചിയെവിടെ?
എൻജീവിതമാം ക്ഷേത്രാങ്കണത്തിലെ
വിഗ്രഹങ്ങളെല്ലാഠ തന്നെ
അങ്ങരികിൽ പ്രതിഷ്ഠിച്ചതെന്തിന്?
മഹാമാരി വന്നെല്ലാം കവരവെ
എന്തിനെന്നെ നീ ബാക്കിവച്ചു?
എന്തുചെയ്യണമെന്നറിവീല്ല
എവിടെ പോണമെന്നറിവീല്ല
കൂരിരുട്ടിൽ വെളിച്ചംതേടി
എവിടെ പോയി അണയേണ്ടു...
മിന്നിതിളങ്ങി നിന്ന താരകങ്ങൾ
ലക്ഷ്യമാക്കി നടന്നുനീങ്ങി
നീണ്ടു നിവർന്നപാതയിലൂടെ.
