Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Binu R

Tragedy

3  

Binu R

Tragedy

വിഷാദം

വിഷാദം

1 min 210 1 min 210

അന്നൊരു പുരാതനരാവിൽ 

തന്മയമാർന്നൊരു നോവിൻ -

നെഞ്ചകം എന്നിൽ കരുണയോടെ ചേർത്തുവച്ചുമൊഴിഞ്ഞു, 

സ്വപ്‌നങ്ങൾ തീരുന്നനേരമെങ്കിലും 

ലോകത്തിന്മുഴുവൻ വിഷാദങ്ങളും 

അലിയിച്ചുചേർക്കുവാനൊരുമാർഗം 

ബോധേശ്വരനോടർത്ഥിക്കവേണം. 

കാലങ്ങൾ മുമ്പോട്ടോടിമറയവെ, 

കണ്ടതെല്ലാം ഞെട്ടറ്റുവീണ

പുഷ്പങ്ങളുടെ കദനത്തിൻ

തീരാനൊമ്പരങ്ങളായിരുന്നു. 

ലോകംമുഴുവൻ നേട്ടങ്ങൾക്കായ്‌

അലഞ്ഞുതിരിഞ്ഞവരുടെ, 

സ്വപ്‌നങ്ങൾകരിഞ്ഞുപോയവരുടെ

നേട്ടങ്ങൾക്കായ്ത്തുഞ്ചത്തെത്തിയിട്ടും 

കൈവിട്ടുതാഴെവീണവരുടെ, 

മാരികൾ നിറഞ്ഞാടി മാനത്തുള്ളതും 

കക്ഷത്തുള്ളതുംനഷ്ടപ്പെട്ടന്തോംകുന്തോം 

ഇല്ലാതായിപ്പോയവരുടെ, വിഷാദം കണ്ടുകൺനിറഞ്ഞു നിന്നുപോയ്

ബോധേശ്വരനും... ഞാനും. 

Rate this content
Log in

More malayalam poem from Binu R

Similar malayalam poem from Tragedy