Exclusive FREE session on RIG VEDA for you, Register now!
Exclusive FREE session on RIG VEDA for you, Register now!

Binu R

Romance


3  

Binu R

Romance


നറുനിലാവ്

നറുനിലാവ്

1 min 223 1 min 223

ഈ സായന്തനത്തിൽ ഞാൻ 

കാത്തിരുന്നതാരോ അവൾ 

ആകാശക്കീറിനുള്ളിൽ പൂർണ -

ചന്ദ്രികയായ് പൂർണാംബുജത്താൽ 

ഒളിഞ്ഞു നോക്കുന്നുവല്ലോ.. !


സ്വപ്നമായ് കനച്ചുപോയൊരു 

ദിവ്യ ജ്യോതിസ്സാൽ അകക്കണ്ണിൽ 

വന്നു നിറഞ്ഞുവല്ലോ... !


കാണാമറയത്തെത്തിയെന്നെ 

മോഹിപ്പിപ്പതിനാലും ഞാൻ 

കൺനിറയെ കാണ്മതിനായ് 

മേഘക്കീറിനുള്ളിലേക്കൊന്നു 

വലിഞ്ഞു നോക്കിപ്പോയ്... !


നക്ഷത്രങ്ങൾ വന്നു ചിരിച്ചുനിന്നു 

രാപ്പക്ഷികൾ വന്നു കുരവയിട്ടു 

തേനീച്ചകൾ ആരവം മൂളിയുതിർത്തു... !


അതറിഞ്ഞു ഞാനും ചമ്മിയ -

ചിരി പുറകിലൊളിപ്പിച്ചു... എൻ 

ചിരിയുടെ നർമ്മം നുകർന്ന ചന്ദ്രിക 

മേഘക്കീറിനുള്ളിൽ നിന്നു പുറത്തു -

വന്നൂ നറുനിലാവു പൊഴിച്ചു നിന്നു... !


Rate this content
Log in

More malayalam poem from Binu R

Similar malayalam poem from Romance