STORYMIRROR

V T S

Drama Romance

3  

V T S

Drama Romance

മഴ

മഴ

1 min
386

കണ്ടുമുട്ടിയനാൾ 

മുതൽ നാമിരുവരും

നെയ്തുകൂട്ടിയ 

സ്വപ്നങ്ങളൊക്കയും


മഴത്തുള്ളികൾപോൽ

വീണുചിതറുമ്പോൾ 

അറിഞ്ഞിരുന്നില്ല ഞാൻ

നാമിരുവരും അകലേണ്ടവർ 

ആണെന്ന് ...


മഴത്തുള്ളിപോൽ

ചിതറിത്തെറിച്ചൊരെൻ

സ്നേഹഹാരം 

തട്ടിത്തെറിപ്പിച്ച് നീ

നടന്നകന്നതും ...


ഒരു മാത്രയെങ്കിലും

നിൻമുഖം കാണുവാൻ

കാലങ്ങളായി ഞാൻ

കാത്തിരിക്കുന്നതും


വെറുതെയാണെങ്കിലും

ഓരോ മഴക്കാലവും 

കാത്തിരിപ്പിൻ വേദന

തന്നിട്ടുപോകുമ്പോൾ


നീ തന്ന സ്നേഹവും

നീ തന്ന സ്വപ്നവും 

നീ മാത്രമാണിന്നും

നീറുംമനസിൻ്റെ 

ആശ്വാസമായതും


ഓർമ്മകളിൽ 

പെയ്തിറങ്ങുന്ന

ഓരോ മഴത്തുള്ളികളിലും 

തിരയുന്നു ഞാനിന്നും 

നിൻമുഖം മാത്രം.


Rate this content
Log in

Similar malayalam poem from Drama