ജന്മദിനം
ജന്മദിനം


മധുരം മധുരിതം മകരന്ദം ഈ ദിനം
മാനസപുത്രി തൻ ജന്മദിനം
മാകന്ദ തണലിലായ് മണ്ണപ്പം ചുട്ടവൾ
മഞ്ഞിമയോലും കുമാരിയായി
മുത്തു കിലുങ്ങും ചിരിയുമായി അവളിന്ന്
മുറ്റം തോറും ചെറു പൂമ്പാറ്റയായി
മന്ദാരപ്പൂവിൻ സൗരഭമോ ഇവൾ
മല്ലികപ്പൂവിൻ പരിമളമോ
മാധുര്യമെറുന്ന സ്വരമായി മാറുന്നു
മുദ്രകൾ വയ്ക്കുന്നു ചഡ്ദുലതയാൾ
മുത്തമിട്ടൊരോ ദിനങ്ങൾ കഴിയവേ
മുഗ്ധ സംഗീതത്തിൻ രാഗം പോലെ
മാറ്റുരയ്ക്കുന്നി കുട്ടിത്ത വിസ്മയം
മായിക ലോകത്തിൻ വാഗ്ദാനമായി
മഞ്ഞിന്റെ നയിർമല്യം കാത്തു സൂക്ഷിക്കുക
മകളെ ഞാൻ നേരുന്നു പിറന്നാളാശംസകൾ