STORYMIRROR

Mini Jacob

Children

3  

Mini Jacob

Children

ബാല്യം

ബാല്യം

1 min
146

               

ബാല്യത്തിലേക്കൊന്ന് യാത്ര ചെയ്തീടുവാൻ കൊതിയോടെ മാനസം

ആഗ്രഹിച്ചൊരു വേള ഉണരുന്നു ബാല്യം എന്നുള്ളിൽ

മോദം മധുരസ്മരണ സുവർണക്കാലം 


വികാരനൗകയിൽ ആഞ്ഞടിച്ചോളങ്ങൾ 

പ്രശാന്ത സുന്ദര ഓർമ്മയിൻ വീചികൾ കുട്ടികുറുമ്പുകൾ കാട്ടിയ നിഷ്ക്ളങ്കത 

തിരികെ ലഭിക്കുമോ കാലമെ ചൊൽക നീ 


അകലെ പോയൊരു ബാല്യത്തിനേടുകൾ മിന്നിമറയുന്നു

കുളിർമഴ പെയ്തപോൽ നറുമണമുതിർത്തു ഹൃദയസ്പർശമായ് ബാല്യക്കാലോർമ്മകൾ സുന്ദര രശ്മികൾ 


കാലചക്രത്തിൻ സുന്ദര വീഥികൾ

സൗരഭ്യം വീശിയ ബാല്യത്തിൻ നാളുകൾ തിരികെ പോകുവാനാവതില്ലിനി

തെല്ലും തുളുംമ്പിയെന്നകതാരം ഓർമ്മയിലെന്നെന്നും

                       


ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam poem from Children