STORYMIRROR

Mini Jacob

Inspirational

3  

Mini Jacob

Inspirational

സൗഹൃദം

സൗഹൃദം

1 min
269

             

അമ്മ തൻ മടിത്തട്ടിൽ പുഞ്ചിരി വിടർത്തിയ

കുഞ്ഞിളം മനസ്സിലാദ്യ സ്നേഹം

താരാട്ടുപാട്ടിൻ താളത്തിലൊത്തമ്മ

സ്നേഹസൗഹൃദം പകർന്നുനൽകി 

      ഓടികളിച്ചുമൊളിച്ചും പതുങ്ങിയും

      കൂടെക്കളിച്ചു സുഹൃത്ത് വലയം

      കളങ്കമില്ലായ സ്നേഹബന്ധത്തിനേകുന്നു

      തീവ്രമാം ദൃഢത മാത്രം

കാലത്തിൻ മാറ്റങ്ങൾ ബന്ധത്തിൻ ചുവരിൽ

കോറിവരച്ചൊരക്ഷര മുറിവിൽ

തേടിയലഞ്ഞു പാരിതിൻ നാളുകൾ

കണ്ടില്ല ആത്മാർത്ഥ നിറവിൽ സ്നേഹം     

      നിർവചനപ്രവചന ലേശവുമാവില്ല

      സൗഹ്യദ നിലനിൽപ്പിനാഴമഗാതവും

      കരടുമൽപ്പ കളങ്കവുമേൽക്കുകിൽ

      പൊട്ടിയുടയും ചിതറും ചില്ലുപോൽ

സ്വാർത്ഥ താൽപ്പര്യ ജീവിതശ്രേണിയിൽ

ബന്ധത്തിൻ മൂല്യത മറന്നിടൊല്ല

ആത്മബന്ധത്തിൻ ബന്ധനകെട്ടതിൻ

ഇരുളറ തീർക്കുവാനാവതില്ല.

                                            


Rate this content
Log in

Similar malayalam poem from Inspirational