STORYMIRROR

Mini Jacob

Others

3  

Mini Jacob

Others

ജീവിതം

ജീവിതം

1 min
207

ജീവിതം മൂന്നക്ഷരക്കളിൽ 

ജ അക്ഷരം പ്രൗഡിയിൽ വിളങ്ങിടും

ജനനമെന്നതിൽ ജ വിശേഷിപ്പു

ജീവിതമതി ശ്രുതി താളാത്മകം

  വരമായോതിടാം വ അക്ഷരം 

  ഈശ്വര സാന്നിദ്ധ്യം വരദാന സുകൃതങ്ങൾ 

  കരുണയാം ത്യാഗം അഭിവാച്യ ഘടകയായ്

  ത അക്ഷരം വിജയത്തിൻ മുന്നോടി

ജനനവരത്യാഗ പൂർണതയേകിടും

ജീവിത യാത്രയിൽ പടവുകൾ താണ്ടുകിൽ 

പുഴ പോലെ ശാന്തമായൊഴുകുന്ന ജീവിതത്തിൻ

അനടിയൊഴുക്കുകൾ കാൺമതിൻ ശേഷം 

     കാലങ്ങൾ കോറിവരച്ചോരോ ചിത്രങ്ങൾ

     ഓർമ്മ തൻ ഏടിൽ നിഴലായ് പതിക്കിലും

     പൗർണമ്മി രാവതിൽ നിഴലിൻ മറവിൽ

     ജീവിത വീക്ഷണം സുന്ദര കാഴ്ച്ചകൾ

                     


Rate this content
Log in