തെന്നൽ
തെന്നൽ
1 min
154
പിന്നിട്ട വഴികൾ തിരനോട്ടമായെൻ
മിഴികളിലലയടിച്ചുയർന്ന നേരം
നഷ്ടത്തിനോർമ്മകൾ ഹൃദയത്തിനറകളിൽ
നെരിപ്പോടായ് നിന്നു നീറിയണഞ്ഞുവോ
കാലങ്ങൾ കോറി വരച്ചോരോ ചിത്രങ്ങൾ
മായാതോർമ്മയിൽ താളം പിടിക്കുമ്പോൾ
ദീർഘ നിശ്വാസങ്ങളൊന്നുമേയെന്നുടെ
ആശ്വാസകുളിർ മഴയായെത്തിയില്ല
ജീവിതവീഴ്ച്ചകൾ പഠിപ്പിച്ച പാഠങ്ങൾ
വെളിച്ചമായ് കൺമുന്നിൽ തെളിഞ്ഞിടുന്നു
അട്ടഹാസമായെത്തുമാ തോൽവിതൻ ഭീഷണി
ഏതുമേയെന്നരികിൽ ജ്വലിക്കയില്ല
കാർമേഘകെടുതികൾ കാറ്റിനാൽ മാഞ്ഞപോൽ
തെളിനീർ മഴകൾ കുളിരായ് മാറിടും
ദൃഢനിശ്ചയമേകുമകതാരിൽ
കരുത്തുറ്റ് മുന്നേറാം ലക്‌ഷ്യത്തിലേക്കായ്
