STORYMIRROR

Mini Jacob

Inspirational

3  

Mini Jacob

Inspirational

വിശപ്പ്

വിശപ്പ്

1 min
170

     

മണ്ണിൽ മനുഷ്യനായ് പിറന്നതാം ഗർത്തത്തിൻ

വിശപ്പിൻ തീക്ഷണതയേറ്റിയ പാടുകൾ

ജൽപ്പനമില്ലാതലയുന്ന നാളുകൾ

ചവറ്റുകൂനയിലാശ്രയലംബരായ്

  വിശപ്പിൻ വിളി കുകിയാർത്തനാൾ

  അഗ്നിപോലാളുന്നു നൊമ്പരം പിടയുന്നു ,

  കണ്ണുകൾ മങ്ങലേൽക്കുന്നു അധരം വരണ്ടു

  കേണുപോലിറ്റു ജലത്തിനായ് പാരിതിൽ 

ആക്രോശമായാ വയറിൻ വിളംമ്പരം

ഇറ്റു വറ്റിനായ് മിഴിയലഞ്ഞു ചുറ്റിലും

ഒരുനേരമന്നത്തിൻ വിലയെന്ത് ഭൂമിയിൽ

ചൊരിഞ്ഞതാം രക്തത്തിൻ ഗന്ധമതോ?

   വിശപ്പിൻ വിളിയിൽ ജാതിമതമെന്നുണ്ടോ

   നിറഭേദ ദാരിദ്ര്യ സമ്പത്തെന്നതും

   അമ്മിഞ്ഞ പാലിൻ മാധുര്യം നുണഞ്ഞ

    ചുണ്ടുകൾ ഗർജ്ജനം മൊഴിഞ്ഞീടുമോ?

 എത്രയേറന്നങ്ങൾ പാഴാക്കി മാനവർ

അരചാൺ വയറിനായ് കെെനീട്ടുന്നനേകർ

ഒട്ടിയവയറിൻ രോദനം അറിയാതെ പോകല്ലെ

ഏകുക മർത്ത്യ ഒരുനേരമന്നം അവർക്കായെന്നും

                               



Rate this content
Log in

Similar malayalam poem from Inspirational