STORYMIRROR

Mini Jacob

Others

3  

Mini Jacob

Others

വസന്തം പോയതറിയാതെ

വസന്തം പോയതറിയാതെ

1 min
120


 മഴമഞ്ഞുലഞ്ഞതറിയാതെ

ഇത്തിരി നേരമാ തണലിൽ ചോട്ടിൽ

ശീതള കാറ്റിൽ ആടിയുലയുന്നിലകൾ

എന്തേ കാതിൽ കിന്നരമോതുന്നു


   മഴത്തുള്ളി ചാലുകൾ ജാലകവാതിലിൽ

   കളം വരച്ചൂർന്നിറങ്ങിയ രാവിൽ

   പെയ്തിറങ്ങിയെൻ കനവുകളതിലേറെ

   മായാലോകം തീർത്തൊരു ബാല്യം. കാർമേഘം പെയ്തൊഴിയാത്ത

മഴ പോലെ കൊതിയോടോർക്കുന്നുയെൻ ബാല്യം


 ഇന്നും മഴത്തുള്ളിയായെന്നിലലിയുന്നു

അക്ഷരങ്ങളില്ലാത്തൊരു പ്രണയ ലേഖനമായ്

   മറഞ്ഞു പോയെങ്കിലും മനസ്സിനകതാരിൽ

   മൗനതയേകിടും ഓർമ്മയിൻ ശലഭങ്ങൾ

   ബാല്യമിറങ്ങി പോയോരോ വഴികളിൽ

  തിരികെ നടക്കുവാൻ കൊതിയോടെ നിൽപ്പൂ

                


    

    

    



Rate this content
Log in