STORYMIRROR

Mini Jacob

Romance

3  

Mini Jacob

Romance

പ്രണയം

പ്രണയം

1 min
132


പറയാതെ നിൻ മനസ്സിലൊളിച്ചു വച്ചെന്നോടുള്ള പ്രണയം

കൺകളിൽ തെളിഞ്ഞു കൗതുകമാർന്ന രൂപത്തിൽ

നിൻ ചുണ്ടിൽ വിരിഞ്ഞ മന്ദഹാസം പ്രണയത്തിൻ 

വല്ലരിയെന്നെന്തേ അറിയാതെ പോയി ഞാനെന്നുമെ 


പനിനീർ പൂവിൻസുഗന്ധ പൊഴിക്കും നിൻ മുടിയിഴകൾ

സ്നേഹ സാഗര ശോണിമ നിൻ കവിളിണയിൽ 

ആത്മാവിൻ പുസ്തക താളിലെ അക്ഷരങ്ങളെല്ലാം 

നിൻ സ്നേഹം നിറം ചാർത്തി പകർന്നവയല്ലോ 


ഹൃദയതാളത്തിലറിഞ്ഞു പറയാൻ മടിചോരോ വാക്കും 

എന്നുമെന്നകതാരിൽ പെയ്തിറങ്ങി നിൻ പ്രണയം 

നിഴലായ് എന്നുമെന്നരികത്തായ് നിൽക്കുന്നു

മഴവില്ലിൻ ശോഭ പോൽ അറിയാതെ പോയൊരു പ്രണയം



Rate this content
Log in

Similar malayalam poem from Romance