STORYMIRROR

Mini Jacob

Inspirational

3  

Mini Jacob

Inspirational

അമ്മ

അമ്മ

1 min
225

         

അമ്മയോടൊപ്പം അമ്മയോടൽപ്പം

നുകരുമാ സ്നേഹത്തിൻ ഭംഗി വർണ്ണിച്ചിടാ

ചെങ്കവിളിൽ വിതറുന്ന മുത്തത്തിൻ മാധുര്യം

സ്നേഹത്തിൻ ബാഷ്പമായ് കനിവിനലങ്കാരം 


ഹൃദയത്തിൻ ഭാഷകളേറെയറിയുന്ന

 അമ്മതൻ മാനസം ഹൃദയത്തിൻ കോവിലം ഏടുകളേറെയില്ലാത്തൊരു ഗ്രന്ഥമായ് 

അക്ഷര നിറക്കൂട്ടായ് അമ്മയാം പുസ്തകം 


സ്നേഹവും കരുണയും ജീവിത സാഗരം 

നിഴൽ പോലെ നിന്നീടും തണലേകുവാനായ്

അമ്മയാം സമ്പത്തിൻ മൂല്യമതിഷ്ടമായ് നെഞ്ചിലെ കൂടതിൽ കാത്തു സൂക്ഷിക്കുക.

                           



Rate this content
Log in

Similar malayalam poem from Inspirational