STORYMIRROR

Jyothi Kamalam

Tragedy Children

3  

Jyothi Kamalam

Tragedy Children

"കളിസുല്ല്"

"കളിസുല്ല്"

1 min
217

അവനും ഞാനും മുങ്ങാംകുഴിയിട്ടു മത്സരം… 

എണ്ണീതിര പിന്നെ ..അലകടലിൽ ചാടി…


തിര ഒഴുകിയെന്നെച്ചേർത്തു .. പൊന്തീ തിര

കടലമ്മ പ്രിയമാർന്ന നെഞ്ചിൽ അമര്ന്നൂറ്റി


നനവാർന്ന മാറാപ്പിൽ കയറ്റിയവനെ

ഒന്നുമുതൽ തിട്ടം തെറ്റിയവനും


ഏകനായ് ഞാനും വെന്ത മണ്ണും

ഊഷര കാറ്റും തിരമാലയും അവനെ പുതപ്പിച്ചു കോടി മണ്ണ്


ചത്വരം മൂകമായി ഞാനും അവശേഷിപ്പായ്‌…

തെല്ലെന്നേ കണ്ടതും പൊട്ടി മനം …


ആർപ്പു വിളികളാൽ ഏറ്റേണ്ട ദേവനോ

കാവിലെ കാൽവിളക്കിൽ അമർന്നു


കളിയും ചിരിയുമായി അകലെയാരോ

മുങ്ങാംകുഴിയിട്ടു മത്സരിപ്പൂ …

മുങ്ങാംകുഴിയിട്ടു മത്സരിപ്പൂ …



Rate this content
Log in

Similar malayalam poem from Tragedy