STORYMIRROR

Sreedevi P

Classics Inspirational Children

3  

Sreedevi P

Classics Inspirational Children

നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ

1 min
246

ആകാശത്തു നില്ക്കും നക്ഷത്രങ്ങളേ,

നിങ്ങളെന്തു പറയുന്നാകാശത്തോട്!


ആകാശത്തെയങ്ങനെ നോക്കി നില്കുമ്പോൾ,

എൻ മനസ്സിൽ ഉദിച്ചുയരുന്നു സന്തോഷത്തിന്നലകൾ.

കാണുന്നു ഉജ്ജ്വലമാം സൂര്യനെ, മേഘങ്ങളെ.


ഇരുട്ടിലോ, കാണുന്നു നമ്മൾ,

ഭൂമിയിൽ നിലാവു പരത്തും ചന്ദ്രനെ.


രാത്രിയിൽ തിളങ്ങി നില്ക്കും നക്ഷത്രങ്ങളേ,

എനിക്കവിടേക്കത്തിടാൻ മോഹം!


നിങ്ങളെ കുറിച്ചു കുറച്ചറിവെനിക്കുണ്ടെങ്കിലും,

അതു മതിയല്ല എനിക്കവിടേയ്ക്കണയുവാൻ.

ആകാശത്തെയും, നിങ്ങളെ ഓരോരുത്തരെയും, 

കുറിച്ചപാരമായ് പഠിച്ചു ഞാൻ,


ഉയർന്നുയർന്നൊരിക്കലവിടെ എത്തിടും.

അന്നു നമുക്കു തമ്മിൽ പരിചയം പുതുക്കാം,

വിശാലമാം ആകാശമേ മിന്നി നില്ക്കും നക്ഷത്രങ്ങളേ

നിങ്ങൾക്കെൻറെ സ്തുത്യര്‍ഹമാം നമസ്കാരം!



Rate this content
Log in

Similar malayalam poem from Classics