STORYMIRROR

Sreedevi P

Children

3  

Sreedevi P

Children

ചന്ദ്രൻ

ചന്ദ്രൻ

1 min
391

ചന്ദ്രമാമ ചന്ദ്രമാമ, മാനത്തങ്ങനെ നിന്നാലോ,

കുട്ടികളാം ഞങ്ങൾ വിളിക്കുകയല്ലേ,

താഴേക്കെത്തി ഒപ്പം കളിക്കുകില്ലേ,


ചന്ദ്ര നിലാവിൽ കുളിച്ച്

തുള്ളിച്ചാടുകയാണു ഞങ്ങൾ!


മരങ്ങളും, പൂക്കളും നിലാവണിഞ്ഞ്,

തലയാട്ടി സന്തോഷത്തോടെ ചിരിച്ചിടുന്നു.

ചന്ദ്രനിൽ നിന്നുതിരുന്ന മഞ്ഞു കണങ്ങളിലെ ജീവകങ്ങൾ,

ഭൂമിയിലെ സസ്യങ്ങളുടെ ഫലഭൂയിഷ്ഠതക്കുതകുന്നുവല്ലോ!


നായകനും, നായികയും നിലാവിലൂടൊഴുകുന്നു.

പാൽ നിലാവിലവർ നെയ്യുന്നു സ്വപ്നലോകം. 


ഭൂമിയിലെ ആളുകൾ ചന്ദ്രനിലിറങ്ങിയപ്പോൾ,

സന്തോഷിച്ചു ഭൂലോകം, ചിന്തിച്ചവർ പലതും മനോധർമ്മം. 

അവിടം ജനവാസയോഗ്യമാക്കിമാറ്റുക, ചന്ദ്രലോകം!



Rate this content
Log in

Similar malayalam poem from Children