STORYMIRROR

Sreedevi P

Drama Classics Children

3  

Sreedevi P

Drama Classics Children

സുഹൃത്ത് ബന്ധം

സുഹൃത്ത് ബന്ധം

1 min
246

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സCovപ്പിലൂടെ,    

കൂട്ടുകാരനവധിയായല്ലോ ലതേ! എങ്കിലും,

ഈ ബാല്ല്യ കാല സഖിയെ മറക്കുമോ നി?


കോമ്പൗണ്ടിലൂടോടി കളിച്ചതും,

വികൃതികൾ കാട്ടി വാച്ച്മാൻ ചീത്ത വിളിച്ചപ്പോ-

നമ്മളൊരോരോ കുസൃതികൾ കാട്ടി ആർത്തു ചിരിച്ചതും.


സ്കൂൾ ബസിൽ കയറി വഴിയോര കാഴ്ച്ചകൾ കണ്ട്,

സന്തോഷത്തോടെ നമ്മൾ സ്കൂളിലെത്തുന്നതും,

മറക്കുമോ നമ്മൾ പ്രിയ കൂട്ടുകാരീ!


നിൻറെ വീട്ടിൽ വന്നു ഞാൻ ബിരിയാണി കഴിക്കുന്നതും,

എൻറെ വീട്ടിൽ നിന്നു നീ പിസ്സ കഴിക്കുന്നതും,

നമ്മുടെ സന്തോഷങ്ങളല്ലേ പ്രിയ സഖീ!


വായ് തോരാതെ സംസാരിക്കുന്നതും,

സുഖ ദു:ഖങ്ങൾ തമ്മിൽ പങ്കിടുന്നതും,

നമ്മുടെ ശീലമല്ലേ കൂട്ടുകാരി!


ഇങ്ങനെയുള്ളൊരാത്മ ബന്ധം, 

ആഗ്രഹിക്കുന്നു ഞാനാ സ്നേഹമുള്ള, 

നിഷ്കളങ്ക ബന്ധം.


സോഷ്യൽ മീഡിയകളിലൂടെ വിവരം വിശദമായ്.

ലോകം മുഴവൻ കൂട്ടുകാരായ്.

ലോകത്ത് നടക്കുന്നതെല്ലാം പ്രശസ്തമായിടുന്നു.


ലോകം കയ്യിലൊതുക്കി മില്ലേനിയൽസ്. 

എന്നാലുമൊന്നടുത്തു കാണുവാൻ

കൊതിക്കുന്നു നമ്മൾ!



Rate this content
Log in

Similar malayalam poem from Drama