STORYMIRROR

Sreedevi P

Drama Tragedy Children

3  

Sreedevi P

Drama Tragedy Children

സ്കൂൾ

സ്കൂൾ

1 min
259

കണ്ണുവേദന അസഹ്യമാം കണ്ണുവേദന.

വിശ്രമം വേണമെന്നു ഡോക്ടർ ചൊല്ലി.

 മുടങ്ങിപ്പോയി എൻ സ്കൂൾ ദിനങ്ങൾ.                                          

ടീച്ചർമാരുടെ ക്ലാസുകളും, കുട്ടികളുടെ പഠിപ്പു പാടവവും,

എൻ മനസ്സിൽ നിറഞ്ഞുയരുന്നുവല്ലോ!

മണ്ടത്തരം കാട്ടി തല്ലുകൊള്ളുന്ന രണ്ടനിതാ മുന്നിൽ


ഫസ്റ്റ് ക്ളാസായി പാസായ ലിട്ടൻറെ-

ആനന്ദം തിര തല്ലുന്ന മുഖം കണ്ട്-

അഭിനന്ദനം ചൊരിയുന്ന ടീച്ചർമാരും, കുട്ടികളും.

സ്കൂൾ ഗ്രൗണ്ടിൽ തകർക്കുന്ന തകർപ്പൻ സ്പോർട്സും,

എൻ മനസ്സിലിതാ, തള്ളി കയറിടുന്നു.


കളിച്ചു, രസിച്ചുല്ലസിച്ചു പഠിച്ച എൻ-

സ്കൂൾ ജീവിതം തരിപ്പണമാക്കിയ, കണ്ണുവേദന.

മരുന്നുകൾ പലതും കണ്ണിലെത്തി. 

ദിവസങ്ങൾ പലതു കഴിഞ്ഞു 

തയ്യാറായി സ്കൂളിലേകു പോകാൻ ഞാൻ.

കഴിയട്ടെ കുറച്ചുകൂടി ദിവസങ്ങളെന്നു മാതാ പിതാക്കൾ.


ആർത്തലച്ചു കരഞ്ഞു ഞാൻ!

കുളിക്കാതെ, ഉണ്ണാതെ, ചിരിക്കാതെ, നടക്കാതെ…..

അവരെന്നെ നിർബന്ധിച്ചപ്പോൾ, 

വഴിപാടുപോലോരോന്നു കാട്ടി കൂട്ടി ഞാൻ!

ദിവസങ്ങൾ ചിലതു കഴിഞ്ഞവർ സമ്മതം മൂളി.

സന്തോഷത്തോടെ പുറപ്പട്ടു സ്കൂളിലേക്കു ഞാനും!

   



Rate this content
Log in

Similar malayalam poem from Drama