കുഞ്ഞും കുരുവിയും
കുഞ്ഞും കുരുവിയും
കുഞ്ഞിക്കുരുവീ കുഞ്ഞിക്കുരുവീ
ആ മരചില്ലയിലെന്താണ്?
കാററുണ്ട് കുഞ്ഞേ
കുളിരുണ്ട് കുഞ്ഞേ
ആകാശ കാഴ്ചകളേറെയുണ്ട്.
ആകാശ ദേശത്ത്
പാറിപ്പറക്കാൻ
ഞാനും വരട്ടയോ? നിൻറെ കൂടെ?
പാറിപ്പറക്കാൻ ചിറകുണ്ടെനിക്ക്
പാടാൻ കഴിയാതെ
നീ വരല്ലേ
നിൻ തോളിലേറിയിരിക്കാം ഞാൻ ചിറകെന്തിനാണെൻറെ
പൊൻകുരുവീ?.
പോകും ഞാനിപ്പോൾ
സമയമായെൻറെ,
കൂടണയാൻ മരചില്ലയില്.
