STORYMIRROR

Sreedevi P

Drama Inspirational Children

3  

Sreedevi P

Drama Inspirational Children

ട്വിൻസ്

ട്വിൻസ്

1 min
413


ട്വിൻസായി ജനിച്ചു ഞാനുമെൻ സഹോദരനും.

കളിച്ചു പഠിച്ചു വളർന്നു ഞങ്ങൾ.

ഞാനവനെ അനുജനെന്നും, അവനെന്നെ,

ഓപ്പ എന്നും വിളിച്ചു തുടങ്ങി.


വീട്ടിൽ ഞങ്ങളോമനകളാണ്,

സ്കൂളിൽ ഞങ്ങൾ പണ്ഡിതരാണ്.

കോളേജിൽ മിന്നും താരങ്ങളായ് നിറഞ്ഞു ഞങ്ങൾ.


കുസൃതി നിറഞ്ഞ ഞങ്ങൾ തൻ ജീവിതം,

വേറെ വേറെ സ്ഥലങ്ങളിലായി ജോലി കാരണം.

പിന്നെ ഫോണിലൂടെയായി ഞങ്ങളുടെ വാർത്താവിനിമയം.


അനുജാ അനുജാ പണ്ഡിതനനുജ,

നമ്മുടെ ഫോൺ സംസാരം,

ജീവിതത്തിൽ ശാന്തിയേകിടുന്നു.


ഓരോരോ കാര്യങ്ങൾ പറഞ്ഞിടുമ്പോൾ,

വിവരങ്ങളങ്ങനെ ഉണർന്നിടുന്നു.

ഊരാകുടുക്കിൽ പെട്ടുഴലുമ്പോഴും,


ഈ പരസ്പര സംസാരം, മനസ്സിൽ-

നിറഞ്ഞ സന്തോഷം നിറച്ചിടുന്നു.  


ഈ ജീവിതമങ്ങനെ നിലനില്ക്കുവോളം,

തുടരട്ടെ അനുജാ നമ്മുടെ പരസ്പര സംസാരം.


ഇടയ്ക്കിടെ വന്നും പോയും,

കാര്യങ്ങളെല്ലാം, നടത്തും പൊന്നനുജ-

അനുജാ, അനുജാ പണ്ഡിതനനുജ.



Rate this content
Log in

Similar malayalam poem from Drama