പച്ചപ്പ്
പച്ചപ്പ്
"ഈ വീട്ടിൽ നിന്നും നീ ഇറങ്ങിക്കൊ "
എന്തിനാ ഞാൻ ഇങ്ങനെ ഈ ശകാരം കേൾക്കുന്നെ . എന്റെ വീട് , എന്റേതല്ല . മറ്റാരുടെയോ ആണ് . അല്ല ബലമായി എന്നിൽ നിന്നും അടർത്തി മാറ്റിയതല്ലേ മതിയായി .
"ശരി , അച്ഛാ ഞാൻ ഇറങ്ങാം , പക്ഷേ ഞാൻ എന്ത് തെറ്റാണ് ചെയ്തത് , പ്ലീസ് പറയൂ "
നന്ദിനി അച്ഛന്റെ കാലിൽ വീണു കരഞ്ഞു . ആകാശത്ത് മേഘങ്ങൾ കണ്ണ് നിറഞ്ഞൊഴുകി .
അവളുടെ അമ്മ പറഞ്ഞു .
"എനിക്ക് എന്ത് പറയണം എന്ന് അറിയില്ല . നിനക്കു അറിയാലോ , ബാബു ഭയങ്കര ദേഷ്യത്തിലാ . കെട്ടിച്ചു വീട്ടിട്ടും നീ അവധിക്കു വരുമ്പോൾ ഇവിടെ നില്ക്കുന്നത് . നീ ഇനി സ്വന്തം വീട്ടിൽ പോണം "
" അപ്പോ , ഞാൻ ഇവിടെത്തെ ആരുമല്ലേ .. കല്ല്യാണം കഴിഞ്ഞാല് വീട്ടിൽ വരാൻ പാടില്ലെ?
നിങ്ങൾക്ക് മോനേ മാത്രം മതി അല്ലേ? ഞാൻ ആരാ .. "
അവൾ വെറും തറയിൽ കിടന്നു .
കൈകൾ വിറച്ചു . കാൽ തണുത്ത്
ആരും അവളെ നോക്കിയില്ല .
അവളുടെ ചിന്തകൾ എവിടെയൊക്കെയോ പോയി...
മനസ്സു എവിടെയൊക്കെയോ പോയി.
എന്റെ സഹോദരൻ എന്നെ എന്തിന് വെറുക്കണം.
വീട് ചേട്ടൻ എടുത്തോട്ടെ. എനിക്ക് ഒരു മുറി അത് മാത്രം മതി, അവധിക്ക് വന്നു നിൽക്കാൻ.
അത് കൂടി നിഷേധിക്കുന്നത് എന്തിനാണ്...
ഞാൻ ഈ വീട് സ്വന്തമാക്കില്ല. അത്
എല്ലാർക്കും അറിയാം.
കണ്ണ് കരഞ്ഞു കരഞ്ഞു ഉറങ്ങി.
അല്ലാതെ ബോധം കെട്ട്പോയി.
" അമ്മായി , അമ്മ പറഞ്ഞു ഇവിടെ താക്കോൽ തന്നിട്ടുണ്ട് "
" താക്കോൽ, നിനക്ക് കൊണ്ട് പോണോ?
പോകുമ്പോൾ തിരിച്ചു തരില്ലേ? "
ഇവർ ആരാ എന്നോട് ഇതൊക്കെ ചോദിക്കാൻ..
മനസ്സ് പലപ്രാവശ്യം ചോദിച്ചു...
മാന്യത ഒരൽപ്പം ബാക്കി ഉള്ളത് കൊണ്ട് നന്ദിനി അമ്മായിയോട് ഒന്നും ചോദിച്ചില്ല.
അമ്മ ചേട്ടന്റെ വീട്ടിൽ പോയതാണെന്ന് ഇവിടെ എത്തി ഫോണിൽ വിളിച്ചപ്പോൾ ആണ് അറിഞ്ഞത്.
ചിലപ്പോൾ ചില ബന്ധങ്ങൾ നമ്മളെ സ്വന്തത്തിൽ നിന്നും അകറ്റും.
മരുഭൂമിയിലെ വരണ്ട മണ്ണ് മറക്കുന്നത് ഈ "പച്ചപ്പ് " കാണുമ്പോൾ ആണ്.
അതുപോലും ഇപ്പോൾ എനിക്ക് നഷ്ടപ്പെടുകയാണോ.....
അച്ഛനും, അമ്മയും, ചേട്ടനും എന്റെ സ്വന്തമാണ്.
അവർക്കു എന്നെ എന്ത് വേണേലും പറയാം.
ഇതിനിടക്ക് ഇവർ എന്തിനാണ് എന്റെ വീടിന്റെ താക്കോൽ പിടിച്ചു വെക്കുന്നത്
എന്റെ വീടാണ്.. എന്റെ " പച്ചപ്പ് "
അവൾ ഉറക്കത്തിൽ നിന്നും എന്നീട്ടു..
ചുറ്റും ആരുമില്ല...
പതുക്കെ വീടിന്റെ പടിയിറങ്ങി.
പിന്നിൽ നിന്ന് ആരെങ്കിലും "നന്ദിനി "എന്ന് വിളിക്കും എന്ന പ്രതീക്ഷയോടെ.
