നൂൽമസാല
നൂൽമസാല
അങ്ങനെ വിജയത്തിന്റെ കൊടുമുടിയിൽ അവരങ്ങനെ ആ ഹോട്ടലിൽ നാലും ചേർന്ന് ഒത്തുകൂടി.. നാലാമത്തെ ആൾ ആരാണെന്ന് കണ്ടോളൂ..
പരാജയങ്ങളുടെ നടുവിൽ നിന്ന് കൊണ്ടും കട നടത്തികൊണ്ടിരുന്ന ആളായിരുന്നു നാരായണൻ.. അയാളുടെ അന്നപ്പൂർണ്ണ തട്ടകത്തിൽ പാചകക്കാരായി നിൽക്കുന്നവരാണ് വിജുവും രാജുട്ടനും രതീഷും.. ദോശയും പൂരിയും പുട്ടും ഇടിയപ്പവും വെള്ളയപ്പവും പൊറോട്ടയും ചോറും സാമ്പാറും മീൻകറിയും മസാലയും അങ്ങനെ ഒട്ടനവധി വിഭവങ്ങളായി പോകുന്ന ചെറുകിട ഹോട്ടൽ ആയിരുന്നു അന്നപ്പൂർണ്ണ തട്ടകം.. വിഭവങ്ങൾ ഒത്തിരി പറഞ്ഞെങ്കിലും.. സർവ്വസാധാരണയായി ദിനം പ്രതി നാരായണന്റെ തട്ടകത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് ദോശയും പുട്ടും പിന്നെ ചോറും ആയിരുന്നു.. ദോശയും പുട്ടും നാരായണൻ തന്നെ ഉണ്ടാക്കിയിരുന്നത്.. ചോറും സാമ്പാറും വിജുവും രാജുട്ടൻ മീൻകറിയും. എന്നാൽ കടയിൽ ആഴ്ചയിൽ വല്ലപ്പോഴും വരുന്ന ആളുണ്ട്, രതീഷ്.. പൊറോട്ടയുടെ കരവിരുത് പണി പുള്ളിക്കാരന്റെ ആണ്.. നല്ല മൊരിഞ്ഞ പൊറോട്ടക്കും മീൻകറിക്കും അന്ന് കടയിൽ വലിയ തിരക്കും ആയിരിക്കും.. എന്നാൽ ഇത്രയും ഡിമാന്റ് കിട്ടുന്ന ഇനം ഉണ്ടാക്കുന്നവന് അതിലും വലിയ ഡിമാന്റ് ആയാൽ എന്ത് ചെയ്യാനാ.. രതീഷിന്റെ ഈ ഇടക്ക് വന്ന് എത്തിനോക്കൽ പരിപാടി കാരണം നാരായണൻ ഒരു ദിവസം തീരുമാനിച്ചു.. എന്നത്തേയും പോലെ ദോശയും പുട്ടും ഒഴിവാക്കി മറ്റൊരു ഇനം ഉണ്ടാക്കിയാലോ എന്ന്.. അത് വിജയിച്ചാൽ പിന്നെ പൊറോട്ടക്ക് കുറച്ച് ഡിമാന്റ് കുറഞ്ഞു കിട്ടുമല്ലോ എന്ന് കരുതി.. അങ്ങനെ പഴയ ഇടിയപ്പ പരിപാടി വീണ്ടും തുടങ്ങി.. പൂരിക്ക് എണ്ണ തികയാത്തത് കൊണ്ടും വെള്ളയപ്പത്തിന് നല്ല ചട്ടി ഇല്ലാത്തത് കൊണ്ടും അത് രണ്ടും ഒഴിവാക്കി..
അങ്ങനെ ഇടിയപ്പം ഉണ്ടാക്കാൻ ആരംഭിച്ചു..നല്ല ഇടിയപ്പവും കുറുമയും
എന്റെ ഭാഷയാണേൽ പറയുവാണേൽ നൂൽപുട്ടും ഇഷ്ടുവും..പക്ഷെ പലഹാരങ്ങളുടെ ചില്ലു കൂട്ടിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന നൂൽപുട്ടിനെ കണ്ടിട്ടും ആരും ഗൗനിച്ചില്ല.. ഒടുവിൽ നാരായണൻ അത് ഉണ്ടാക്കൽ നിർത്താൻ തീരുമാനിച്ചു.. ഒടുവിൽ ഉണ്ടാക്കിയതെല്ലാം എടുത്ത് ഒരു പാത്രത്തിൽ കളയാൻ വേണ്ടി എടുത്തു വച്ചു..
ഈ സമയം രാജുട്ടനും വിജുവും ചേർന്ന് നാരായണനോട് പറഞ്ഞു..
" അല്ല കാർന്നോരെ നമ്മക്ക് ഈ ഉണക്ക പലഹാരങ്ങളൊക്കെ നിർത്തിയിട്ട് വല്ല ന്യൂഡിൽസൊ, ബ്രോസ്‌റ്റോ, അങ്ങനത്തെ പുഴുങ്ങൽ പൊരിക്കൽ ഐറ്റംസ് ഉണ്ടാക്കിയാൽ പോരേ..
ഒന്ന് പോയെടാ അവ്ട്ന്ന്.. എന്റെ തട്ടകത്തിൽ ഫാസ്റ്റ് ഫുഡ് അനുവദനീയം അല്ല.."
അങ്ങനെ ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ രാജുട്ടന് ഒരു ആശയം തോന്നി..
അയാൾ വേഗം ഒരു ചട്ടിയെടുത്തു അതിൽ എണ്ണ ചൂടാക്കി അതിൽ കുറച്ച് കടുകും ചേർത്ത് പൊട്ടിച്ചെടുത്ത തിളച്ച എണ്ണയിലേക്ക് ബാക്കി വന്ന മീൻ വറുക്കാൻ വച്ച മസാലയും ചേർത്ത് കാരറ്റ് അരിഞ്ഞതും ,പട്ടാണി കടലയും , കറിവേപ്പിലയും,മല്ലിചെപ്പും കുറച്ച് ചിക്കൻ പൊടിയും ചേർത്തിളക്കി അതിലേക്ക് കളയാൻ വച്ച നൂൽപുട്ട് പൊടിച്ചു ചേർത്ത് ഇളക്കി നല്ല അസൽ ഐറ്റം ഉണ്ടാക്കി ആ സമയത്ത് ചായ കുടിക്കാൻ വന്ന രണ്ടുമൂന്ന് ആളുകൾക്ക് താൻ തന്റെ വിഭവം കാഴ്ച വച്ചു.. അവർ കഴിക്കുന്നത് കണ്ട് നാരായണൻ സന്തോഷിച്ചെങ്കിലും അവർ കാശ് പോയതിന് ശേഷം തന്റെ ചോദ്യം ഉന്നയിക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയി..
" നിങ്ങളോടല്ലേ ഈ തട്ടകത്തിൽ ഫാസ്റ്റ് ഫുഡ് പാടില്ലെന്ന് പറഞ്ഞത്..?
അതിനാര് ഫാസ്റ്റ് ഫുഡ് ഉണ്ടാക്കി..?
പിന്നെ ഈ കാണുന്ന ന്യൂഡിൽസ് എന്താ..?
ഇത് ന്യൂഡിൽസൊന്നുമല്ല..
പിന്നെ..?
ആദ്യം ഇത് കഴിച്ചു നോക്ക് എന്നിട്ട് പേര് പറയാം..
അങ്ങനെ നാരായണൻ അത് കഴിച്ചു നോക്കി..
ഇതെന്താ ഇടിയപ്പത്തിന്റെ ചൊയ..
അതേ.. ഇടിയപ്പത്തിന്റെ ചൊയ അല്ല.. ഇടിയപ്പം തന്നെ.. ഇടിയപ്പയത്തിന്റെ നൂലിഴകളിൽ മസാലയുടെ പരിമളമായ ഹൃദയം കൂടിച്ചേർന്നപ്പോൾ ഉണ്ടായ ഒരു വിഭവം.. പേര് നൂൽമസാല..
ഹഹ.. അത് കലക്കി..
അങ്ങനെയെങ്കിൽ ഇനി കാർന്നോരെ തട്ടകത്തിൽ ഇരുപത് രൂപക്ക് രണ്ട് ഇടിയപ്പത്തിന് പകരം ഇരുപത് രൂപക്ക് ഒരു പ്ലേറ്റ് നൂൽമസാല.."
നാരായണൻറെ അന്നപൂർണ്ണ തട്ടകത്തിലെ വിഭവങ്ങളുടെ കൂട്ടായ്മയിൽ പുതിയൊരു അംഗത്തെ പോലെ അങ്ങനെ പുതിയൊരു വിഭവവും വന്ന് ചേർന്നു..ഇടിയപ്പയത്തിന് മസാലയിൽ ഉണ്ടായത് നൂൽമസാല..
